Lifology

Lifology Logo

51,000 ൽ അധികം സ്ഥാപനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ എഡ്യൂക്കേഷൻ നെറ്റ്‌വർക്ക് ആണ് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖല. അവയിൽ ഏറ്റവും മികച്ചതും പ്രധാനവുമായ 7 ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ സമഗ്രമായ ഒരു ലിസ്റ്റ് നിങ്ങൾക്കായി ഇവിടെ ചേർത്തിട്ടുണ്ട്.

1. സെന്റ് സ്റ്റീഫൻസ് കോളേജ്, ദില്ലി

ദില്ലി സർവകലാശാലക്കു കീഴിലെ ഒരു കോളേജാണ് സെന്റ് സ്റ്റീഫൻസ് കോളേജ്. ഇന്ത്യയിലെ ആർട്സ് ആന്റ് സയൻസസിനായുള്ള ഏറ്റവും പുരാതനവും മികച്ചതുമായ കോളേജുകളിലൊന്നായി വ്യാപകമായി കണക്കാക്കപ്പെടുന്ന ഈ സ്ഥാപനം ഒത്തിരി പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു നിര തന്നെ അവകാശപ്പെടുന്നുണ്ട്. പതിറ്റാണ്ടുകൾക്കു മുൻപ് കേംബ്രിഡ്ജ് മിഷനാണ് ദില്ലിയിലേക്ക് ഇത് സ്ഥാപിച്ചത്.

2. ലയോള കോളേജ്, ചെന്നൈ

ചെന്നൈയിലെ മദ്രാസ് സർവകലാശാലയുടെ കീഴിൽ സ്വയംഭരണാധികാരമുള്ള കോളേജാണ് ചെന്നൈ ലയോള കോളേജ്. കോമേഴ്‌സ് , കല, സാമൂഹ്യശാസ്ത്രം എന്നിവയിൽ ബിരുദ പ്രോഗ്രാമുകൾക്കായി ഇന്ത്യയിലെ മികച്ച പത്ത് സ്ഥാപനങ്ങളിൽ ഇത് സ്ഥിരമായി സ്ഥാനം പിടിക്കുന്നു.

3. മിറാൻഡ കോളേജ്, ദില്ലി

1948 ൽ സ്ഥാപിതമായ മിറാൻ‌ഡ ഹൗസ് ദില്ലി സർവകലാശാലയുടെ കീഴിലുള്ള ഏറ്റവും പഴയതും പ്രധാനവുമായ വനിതാ കോളേജുകളിൽ ഒന്നാണ്. മിറാൻഡ കോളേജ് ന്റെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിൽ 13 വകുപ്പുകളുണ്ട്. ഇന്ത്യയിലെതന്നെ ഇത്തരം ഡിപ്പാർട്മെന്റ്സ് ൽ ഏറ്റവും മികച്ചതായിയാണ് ഇവ കണക്കാക്കപ്പെടുന്നത്.

മൂവായിരത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഈ കോളേജ് ലിബറൽ ആർട്സ് വിഭാഗത്തിൽ ഹൈ റേറ്റിംഗ് ഉള്ള വിദ്യാഭ്യാസം ആണ് വാഗ്ദാനം ചെയ്യുന്നത്. 2019 ൽ എൻ‌ആർ‌എഫ് റാങ്കിംഗിലൂടെ രാജ്യത്തുടനീളമുള്ള മികച്ച കോളേജുകളുടെ നിരയിൽ മിറാൻഡ കോളേജ് പ്രധാന സ്ഥാനം നേടി.

4. ഓക്സ്ഫോർഡ് കോളേജ് ഓഫ് ആർട്സ്, ബെംഗളൂരു

2006 ൽ ആരംഭിച്ച ബി‌എ പ്രോഗ്രാം ആണ് ഈ കോളേജിന്റെ ഹൈലൈറ്. ഓക്സ്ഫോർഡ് കോളേജ് ഓഫ് ആർട്സ് ദി ഇന്ത്യ ടുഡേ- നീൽസൺ സർവേ, 2016, ൽ ഇന്ത്യയിലെ എമർജിംഗ് കോളേജുകളിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്.

5. എൻജിപി ആർട്സ് ആൻഡ് സയൻസ് കോളേജ്, കോയമ്പത്തൂർ

ഡോ. എൻ‌ജി‌പി ആർട്സ് ആൻഡ് സയൻസ് കോളേജ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് കോയമ്പത്തൂരിലുള്ള ഭാരതിയർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. യുജി മുതൽ ഡോക്ടറൽ തലം വരെ ഇവിടെ കോഴ്‌സുകൾ നൽകുന്നുണ്ട്. കോളേജിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഇവിടത്തെ കോഴ്സുകളിൽ ഭൂരിഭാഗവും കലയും ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്, എന്നാൽ ഈയിടെ കോഴ്സുകൾ കൊമേഴ്‌സ് സ്ട്രീമിനായിട്ടും ആരംഭിച്ചിട്ടുണ്ട്.

6. പാരിഷ്കർ കോളേജ് ഓഫ് ഗ്ലോബൽ എക്സലൻസ്, ജയ്പൂർ

രാജസ്ഥാനിലെ ജയ്പൂരിലാണ് പാരിഷ്കർ കോളേജ് ഓഫ് ഗ്ലോബൽ എക്സലൻസ് സ്ഥിതി ചെയ്യുന്നത്. 2006 ൽ സ്ഥാപിതമായ ഇത് NAAC അംഗീകാരമുള്ളതാണ്. രാജസ്ഥാൻ സർവകലാശാലയുമായിട്ടാണ് ഈ കോളേജ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

7 സ്ട്രീമുകളിലായി 31 കോഴ്സുകൾ ഈ സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. അതായത് ആർട്സ്, പെർഫോമിംഗ് ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, കൊമേഴ്സ് & ബാങ്കിംഗ്, മാനേജ്മെന്റ്, കൂടാതെ ബിഎ, ബിഎസ്‌സി, ബി.കോം, ബിസിഎ, ബിബിഎ തുടങ്ങിയ മികച്ച കോഴ്സുകൾ പാരിഷ്കർ കോളേജ് ഫെസിലിറ്റേറ്റു ചെയ്യുന്നുണ്ട്

7. ഡോ.എസ്.എൻ.എസ് രാജാലക്ഷ്മി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് ഡോ. എസ്. രാജലക്ഷ്മി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്ഥിതി ചെയ്യുന്നത്. ഇതും NAAC accreditation നേടിയിട്ടുള്ള സ്ഥാപനം ആണ്. ഭാരതിയർ സർവകലാശാലയുമായിട്ടാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. സയൻസ്, ഐടി, മാനേജ്മെന്റ്, കൊമേഴ്‌സ്, ബാങ്കിംഗ്, ആർട്സ്, ഡിസൈൻ, ഹോട്ടൽ മാനേജ്‌മെന്റ്, ബി‌എസ്‌സി, ബി.കോം, ബി‌എ, ബി‌ബി‌എ, ബി‌സി‌എ എന്നിങ്ങനെ 12 ഡിഗ്രികളിലായി 25 കോഴ്‌സുകൾ കോയമ്പത്തൂരിലെ എസ്എൻ‌ആർ‌ആർ‌സി‌എസ് വാഗ്ദാനം ചെയ്യുന്നു. .

ഇന്ത്യയിലെ ഏറ്റവും മികച്ച “ആർട്ട് & സയൻസ് കോളേജുകൾ” ആണ് ഇവിടെ ലിസ്റ്റ് ചെയ്തത്. You can choose the best one for your child.