ഓരോ വിദ്യാർത്ഥിക്കും അവരുടെ സ്കൂൾ അല്ലെങ്കിൽ കോളേജ് ദിവസങ്ങളിൽ ലഭിക്കുന്ന ഒരു പൊതു ഉപദേശം ഏതെങ്കിലും ഒരു കരിയർ പാത പിന്തുടരുക എന്നതാണ്. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ അന്തരീക്ഷത്തിൽ, “ഒരു കരിയർ ഓപ്ഷൻ പിന്തുടരുന്നത് മൂല്യവത്താണോ?” എന്ന ചോദ്യം നാം സ്വയം ചോദിക്കണം.
പൊതുവെ \’ഇല്ല\’ എന്നതാണ് ഉത്തരം. ഒരാൾ തന്റെ ജീവിതം ഒരു കരിയറിൽ മാത്രം ഒതുക്കാതെ വ്യത്യസ്തമായ മേഖലകൾ explore ചെയ്യുവാൻ ശ്രമിക്കുന്നതാകും പുതിയകാലത്തെ ശീലം. അഞ്ചു വര്ഷം ടീച്ചർ ആയി വർക്ക് ചെയ്ത ഒരാൾ അടുത്ത അഞ്ചു വർഷം ഡാറ്റ അനലിസ്റ്റ് ആയും പിന്നെ അഞ്ചുവർഷം അഗ്രിക്കൾച്ചർ ഫീൽഡിലും വർക്ക് ചെയ്തേക്കാം.
വിശദീകരിക്കുവാനായി ചില പോയിന്റുകൾ താഴെ ചേർക്കുന്നു.
1) ഓരോ കുട്ടിയും പലതരം കഴിവുകൾ ഉള്ളവരാണ്. വളരെ ചുരുക്കം അവസരങ്ങൾ മാത്രം ലഭ്യമായിരുന്ന സാഹചര്യത്തിൽ ആണ് നമ്മൾ ഏതെങ്കിലും ഒരു കരിയർ മാത്രം ജീവിതകാലം മുഴുവൻ ചെയ്യുവാൻ ശീലിച്ചത്. എന്നാൽ വരാൻപോകുന്ന ലോകം \’അബുൻഡൻസ്\’ ന്റേതാണ്. അനവധി നിരവധി കരിയർ അവസരങ്ങൾ നമ്മുടെ കുട്ടികളുടെ മുന്നിൽ തുറക്കും. അവരുടെ വിവിധ കഴിവുകളെ ഉപയോഗിച്ച് മൂന്നുമുതൽ അഞ്ചുവരെ കരിയർ മേഖലകൾ ഈസി ആയി ജീവിതത്തിൽ explore ചെയ്യാവുന്നതാണ്. They would enjoy life better.
2) ഇന്നത്തെ കാലത്തു ഒരു തൊഴിൽ ചെയ്യണമെങ്കിൽ സർവ്വകലാശാലയിൽ പോയി പഠിക്കുന്ന 3 മുതൽ 5 വർഷം വരെയുള്ള ബിരുദം അനിവാര്യമാണ്. എന്നാൽ പുതിയ വിദ്യാഭ്യാസ രീതികൾ തൊഴിലിനോടൊപ്പം തന്നെ ഓൺലൈൻ ലേർണിംഗ് സംവിധാനം കൂടെ ഒരുക്കുന്നുണ്ട്. അതിനാൽത്തന്നെ ഒരുതൊഴിൽ ചെയ്യുന്ന അതെ സമയത്തുതന്നെ മറ്റൊരു തൊഴിൽ കൂടെ പഠിച്ചു അതിലേക്കു തിരിയുക ഭാവിയിൽ തികച്ചും പ്രായോഗികം ആയിരിക്കും. വീണ്ടും കോളേജിൽ പോയി ഒരു ലോങ്ങ് കോഴ്സ് പഠിക്കേണ്ട സാഹചര്യം ഉണ്ടാകില്ല.
3) തൊഴിൽ നിയമങ്ങളും കൾച്ചറും മാറുകയാണ്. സ്ഥിരം ജോലിയെന്ന സങ്കല്പം തന്നെ ഇല്ലാതായേക്കും. ഷോർട് കോൺട്രാക്ട് ൽ ആകും ഭാവിയിൽ നമ്മുടെ കുട്ടികൾ ജോലിക്കു കയറുക. അതിനാൽത്തന്നെ മറ്റൊരു മേഖലയിലേക്കുള്ള മാറ്റത്തിന് സാങ്കേതിക തടസ്സവും മെന്റൽ ബ്ലോക്കും കുറവായിരിക്കും.
4) ഓൺലൈൻ ലേക്കുമാറുന്ന തൊഴിൽ രീതികൾ പല ജോലികളും എവിടെയിരുന്നും ചെയ്യുവാൻ കഴിയുന്ന രീതിയിലേക്ക് നമ്മെ എത്തിച്ചിട്ടുണ്ട്. അതിനാൽത്തന്നെ പുതിയ കരിയർ മേഖല പരീക്ഷിക്കുവാൻ താമസം തന്നെ മാറ്റേണ്ട അവസ്ഥ ഉണ്ടാവില്ല. ഇത് ഭാവിയിൽ തൊഴിൽ മാറ്റത്തിന് കൂടുതൽ ഫ്ലെക്സിബിലിറ്റി കൊണ്ടുവരും.
5) മേല്പറഞ്ഞതൊന്നും തന്നെ വർഷങ്ങൾ ഒരുജോലി ചെയുമ്പോൾ ഒരു സ്പെഷ്യലിസ്റ്റിനു ലഭിക്കുന്ന മേന്മകളെ കുറച്ചുകാണുന്നില്ല. രണ്ടു പതിറ്റാണ്ടു ഒരേപണിതന്നെ ചെയ്യുന്ന ഒരു ന്യൂറോ സർജ്ജന് ലഭിക്കുന്ന മികവ് ഒരിക്കലും പലതൊഴിലിൽ ഒന്നായി ഈപണി ചെയ്യുന്ന ഒരാൾക്ക് ലഭിക്കില്ല. അതിനാൽത്തന്നെ ഒരു ജോലിയോട് അദമ്യമായ ഇഷ്ടവും അതിൽ തുടരുവാൻ താത്പര്യവും സ്പെഷ്യലിസ്റ് ഫോക്കസും ഉള്ളവർ ഇന്നുള്ളതുപോലെതന്നെ \’one job throughout life\’ എന്ന സിസ്റ്റത്തിൽ തുടരും. എന്നാൽ പലവിധ താത്പര്യങ്ങൾ ഉള്ളവർക്കും അത് explore ചെയ്യണമെന്നുള്ളവർക്കും അതിനുള്ള സാധ്യതയും തുറക്കും എന്നാണു ഇവിടെ സൂചിപ്പിക്കുന്നത്.
കുട്ടികളിൽ ഒരു അൾട്രാ സ്പെഷ്യലിസ്റ് പ്രൊഫഷണൽ സെൻസ് ഉണ്ടോ എന്ന് ആദ്യം തിരിച്ചറിയുക. അങ്ങനെയല്ലെങ്കിൽ ജീവിതം ഒരു തൊഴിലിൽ ഒതുക്കാത്ത പുതിയ ചിന്തയിലേക്ക് അവരെ ലീഡ് ചെയ്യാവുന്നതാണ്.